abhijit-mukherjee-2

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്കാരവുമായി ബന്ധപ്പെട്ട്  കോണ്‍ഗ്രസിനെതിരായ ശര്‍മിഷ്ഠയുടെ ആരോപണങ്ങള്‍ തള്ളി സഹോദരന്‍ അഭിജിത്ത് മുഖര്‍ജി. കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് ആളുകള്‍ക്കെത്താനാകാതിരുന്നത്. 20 പേരെ വച്ച് വിലാപയാത്ര നടത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കോണ്‍ഗ്രസും അത് ആഗ്രഹിച്ചിരുന്നുവെന്ന് അഭിജിത്ത് മുഖര്‍ജി പറഞ്ഞു. 

 

അതേസമയം, മൻമോഹൻസിങ്ങിന്റെ സംസ്കാരത്തിന് സ്ഥലം നിഷേധിച്ചതിനെതിരെ കോൺഗ്രസ് ഉയർത്തുന്ന പ്രതിഷേധത്തിന് പിന്തുണയേറിയതോടെ വെട്ടിലായി ബിജെപി. സ്മാരകത്തിന് സ്ഥലം നൽകി എത്രയും പെട്ടെന്ന് ചർച്ചകൾക്ക് തടയിടാനാണ് കേന്ദ്ര സർക്കാർ നീക്കം. അടൽ ബിഹാരി വാജ്പേയി അടക്കമുള്ളവരുടെ സ്മാരകങ്ങൾ ഉള്ള രാഷ്ട്രീയ സ്മൃതി സ്ഥല്ലിൽ സ്ഥലം കണ്ടെത്താനാണ് നീക്കം എന്നാണ് സൂചന. രാജ്ഘട്ടിനടുത്ത് കിസാൻഘാട്ടിനു സമീപം സർക്കാർ സ്ഥലം നൽകുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും വാജ്പേയിയെ മാറ്റിനിർത്തിയ ഇടത്തിൽ സ്മാരകം നിർമ്മിക്കുമ്പോൾ ഉണ്ടായേക്കാവുന്ന രോഷം ബിജെപിയെ ആശങ്കയിലാക്കുന്നുണ്ട്. 

തിരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ ഡൽഹിയിലെ നാല് ശതമാനം വരുന്ന സിഖ് സമൂഹം ഉയർത്തുന്ന രോഷം പ്രാദേശിക നേതൃത്വം മുതിർന്ന നേതാക്കളെ അറിയിച്ചിട്ടുണ്ട്. താരതമ്യേന കുറവാണെങ്കിലും സിഖ് സമൂഹം ഫലം നിർണയിക്കുന്ന നിരവധി മണ്ഡലങ്ങളുണ്ട്. ഇത് മുന്നിൽക്കണ്ടുള്ള നീക്കങ്ങൾ ആം ആദ്മി പാർട്ടി ആരംഭിച്ചു കഴിഞ്ഞു.

ENGLISH SUMMARY:

Former President Pranab Mukherjee's funeral; Abhijit refutes Sharmishtha's allegations