ക്ഷേത്രങ്ങളിലെ  നിവേദ്യം, ഭക്തര്‍ക്ക് നല്‍കുന്ന പ്രസാദം എന്നിവയില്‍ നിന്ന് അരളിപ്പൂവ് ഒഴിവാക്കി. ഇന്ന് ചേര്‍ന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. അതേസമയം പൂജയ്ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതിന് തടസമില്ല. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

പായസനിവേദ്യമുള്‍പ്പടെയുള്ള നിവേദ്യങ്ങള്‍, ഭക്തര്‍ക്ക് ഇലയില്‍  നല്‍കുന്ന ചന്ദനമുള്‍പ്പെടെയുള്ള പ്രസാദം എന്നിവയില്‍ അരളിപ്പൂവ് ഒഴിവാക്കും. അരളിയില്‍ വിഷാംശമുണ്ടെന്ന റിപ്പോര്‍ട്ടുകളെത്തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തിന്റെ തീരുമാനം.  

അതേസമയം, പൂജകള്‍ക്കും മറ്റും അരളിപ്പൂവിന് നിരോധനമില്ല. ദേവീക്ഷേത്രങ്ങളില്‍ പൂജയ്ക്ക് അരളിപ്പൂവ് പ്രധാനവുമാണ്. മാത്രവുമല്ല  അരളിപ്പൂവ് പൂര്‍ണമായി നിരോധിച്ചാല്‍ പുഷ്പാഭിഷേകം പോലെയുള്ള വഴിപാടുകള്‍ക്ക് ഇരട്ടിയിലധികം ചെലവേറും.  ശാസ്ത്രീയ പരിശോധനാ ഫലം വന്നതിന് ശേഷം പൂര്‍ണനിരോധനത്തെക്കുറിച്ച് ആലോചിക്കാമെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ്.

Travancore Devaswom won't use aralipoo (rosebay) for prasadam.