തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ശുചിമുറി സമുച്ചയ നിർമ്മാണത്തിലെ അപാകതയിൽ ഹൈക്കോടതി നിർദ്ദേശപ്രകാരം വൈക്കത്ത് ദേവസ്വം വിജിലൻസിന്റെ പരിശോധന. നിർമ്മാണത്തിലെ അപാകത മൂലം ശുചിമുറി ടാങ്കുകൾ നിറഞ്ഞൊഴുക്കുന്നത് പതിവായതോടെയാണ് വിഷയം കോടതിയിലെത്തിയത്.
ശുചിമുറി ടാങ്കുകൾ തുറന്നും മണ്ണ് മാന്തി പൈപ്പ് കണക്ഷനുകൾ കൃത്യമായി സ്ഥാപിച്ചിട്ടുണ്ടൊ എന്നുമാണ് ദേവസ്വം വിജിലൻസ് എസ്.പി. യുടെ നേതൃത്വത്തിൽ പരിശോധന നടന്നത്. ദേവസ്വത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശുചിമുറി സമുച്ചയത്തിലെ മാലിന്യ ടാങ്കുകൾ നിരന്തരം നിറഞ്ഞൊഴുകാൻ തുടങ്ങിയതാണ് പരാതി ഉയർന്നത്
വടക്കേ നടയിലെ റോഡരുകിൽ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നാണ് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ഈ ശുചിമുറി സമുച്ചയം പ്രവർത്തിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ദേവസ്വം പൊതുമരാമത്ത് ഉദ്യോഗസ്ഥർ യന്ത്ര സഹായത്തോടെ മണ്ണ് മാന്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ നിർമാണ അപാകത കണ്ടെത്തിയതായാണ് സൂചന. പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട് ലഭിച്ച ശേഷം വിജിലൻസ് എസ്.പി യുടെ അന്വേഷണ റിപ്പോർട്ട് ദേവസ്വം ബോർഡിന് നൽകും.