Gunman-cm

നവകേരള യാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസുകാരെ മര്‍ദിച്ച കേസില്‍  മുഖ്യമന്ത്രിയുടെ ഗണ്‍മാനെ ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് DySP ഗണ്‍മാനെ തിരുവനന്തപുരത്തു പോയി കണ്ടാണ് മൊഴിയെടുത്തത്. കേസി‍ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാനെയും സുരക്ഷാ സേനാംഗത്തെയും ചോദ്യം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽകുമാർ, സുരക്ഷാ സേനാംഗം സന്ദീപ് എന്നിവരെയാണു ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചവരെയാണ് ഇരുവരും മർദിച്ചത്. 5 മാസം പിന്നിടുമ്പോഴാണു പൊലീസ് ഇവരെ ചോദ്യം ചെയ്യുന്നത്.. അതീവ രഹസ്യമായിട്ടായിരുന്നു ചോദ്യം ചെയ്യൽ. ആലപ്പുഴയിൽ നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു മുന്നിൽ പ്രതിഷേധിച്ചതിനാണു അനിൽകുമാർ, സന്ദീപ്, സുരക്ഷാ സേനയിലെ മറ്റു 3 ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് അജയിനെയും തോമസിനെയും ക്രൂരമായി മർദിച്ചത്.