പൊന്നാനിയില്‍ കപ്പല്‍ ബോട്ടിലിടിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് രക്ഷപെട്ട മല്‍സ്യത്തൊഴിലാളികള്‍. പൊന്നാനിക്ക് 38 നോട്ടിക്കല്‍ മൈല്‍ അകലെ പുറങ്കടലില്‍ വച്ച് മീന്‍പിടിത്ത ബോട്ടില്‍ കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്ന് സ്രാങ്കിനും ഒപ്പമുണ്ടായിരുന്ന മല്‍സ്യത്തൊഴിലാളിക്കും ജീവന് നഷ്ടമായിരുന്നു. കപ്പല്‍ കപ്പല്‍ച്ചാലില്‍ നിന്ന് മാറിയാണ് സഞ്ചരിച്ചതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് പിളര്‍ന്നു പോയ ബോട്ടില്‍ നിന്നും രക്ഷപെട്ടതെന്നും നാലുപേരും പറയുന്നു. ഇടിച്ച കപ്പലെത്തിയാണ് നാലുപേരെയും രക്ഷപെടുത്തിയത്. മരണം കണ്മുന്നിലെത്തിയ നേരമായിരുന്നുവെന്നും ജീവന് നഷ്ടപ്പെട്ടെന്നാണ് കരുതിയതെന്നും മല്‍സ്യത്തൊഴിലാളികള്‍ ഭീതിയോടെ വിവരിക്കുന്നു. ബോട്ടിന്റെ സ്രാങ്ക് അഴീക്കല്‍ സ്വദേശി അബ്ദുല്‍സലാം, ഒപ്പമുണ്ടായിരുന്ന ഗഫൂര്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Escaped fishermen on Boat accident, Ponnani