rimal-cyclone

ബംഗാളിൽ വൻ നാശം വിതച്ച് റിമാല്‍ ചുഴലിക്കാറ്റ്. മരം വീണും വീടിന്‍റെ മേൽക്കൂര തകർന്നും 2 മരണം. 4 പേർക്ക് പരിക്കേറ്റു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലാണ് വലിയ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. കാറ്റിന്‍റെ വേഗത കുറഞ്ഞതോടെ  വ്യോമ - റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചു.

ഇന്നലെ രാത്രി 9 മണിയോടെ സാഗർ ദ്വീപുകൾക്കും ഖെപുപാറയ്ക്കും ഇടയിൽ  120 കിലോമീറ്റർ വേഗത്തിലാണ് റിമാൽ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഒപ്പം മഴയും 'കൊൽക്കത്ത, നോർത്ത്, സൗത്ത് 24 പർഗാനാസ്, പുർബ,  മേദിനിപൂർ, ഹൗറ, ഹൂഗ്ലി തുടങ്ങിയിടങ്ങളിൽ കാറ്റിലും ശക്തമായ മഴയിലും വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. നിരവധി വീടുകൾ തകർന്നു, മരങ്ങൾ കടപുഴകി, വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു, കൃഷി നശിച്ചു, താഴ്ന്ന പ്രദേശങ്ങൾ  വെള്ളത്തിനടിയിലായി. 

മുന്നോട്ടുപോകും തോറും കാറ്റിന്‍റെ വേഗത കുറയുകയാണ്. സംസ്ഥാനത്ത് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തീര മേഖലകളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ച ഒന്നരലക്ഷം പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ തന്നെ കഴിയണമെന്നും നിർദ്ദേശങ്ങൾക്ക് അനുസരിച്ച് ജനം മുന്നോട്ടു പോകണം എന്നും മുഖ്യമന്ത്രി മമതാ ബാനർജി നിർദ്ദേശിച്ചു. ചുഴലിക്കാറ്റ് 400 ഓളം വിമാന സർവീസുകളെയും 40 ട്രെയിൻ സർവീസുകളെയും ബാധിച്ചു. ഇന്നലെ പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു.

ENGLISH SUMMARY:

Cyclone Rimal caused huge damage