വോട്ടെടുപ്പിന് മൂന്നുനാൾ മാത്രം അവശേഷിക്കേ പഞ്ചാബിൽ പ്രതിഷേധം ശക്തമാക്കി കർഷകർ.  ബിജെപി സ്ഥാനാർഥികളുടെയും നേതാക്കളുടെയും വസതികൾ കർഷകർ ഉപരോധിച്ചു. കർഷകർ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ബിജെപിയുടെ പ്രതികരണം. 

പഞ്ചാബിൽ ബിജെപിയുടെ 13 സ്ഥാനാർഥികളടക്കമുള്ള നേതാക്കളുടെ വീടുകൾക്കു മുന്നിലായിരുന്നു ഇന്ന് കർഷക സമരം. കിസാൻ മസ്ദൂർ മോർച്ച, സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് പ്രതിഷേധം. ഹരിയാന പഞ്ചാബ് അതിർത്തിയിൽ നടക്കുന്ന  രണ്ടാം കർഷക സമരം നൂറ്റിയാറാം ദിനത്തിലാണ്. കേന്ദ്രം കർഷക വിരുദ്ധ നിലപാട് തുടരുന്നതിനാലാണ് ബിജെപി നേതാക്കളുടെ വീടുകളിലേക്കും പ്രതിഷേധം വ്യാപിപ്പിച്ചതെന്ന് കർഷകർ. 

സമരം രാഷ്ട്രീയ പ്രേരിതമെന്നും കർഷകരുടെ വരുമാനം വർധിപ്പിക്കണമെന്നാണ് തന്റെ ലക്ഷ്യമെന്നും അമൃത്‌സറിലെ ബിജെപി 

സ്ഥാനാർത്ഥി തരൺജിത് സിംഗ് സന്ധു മറുപടി പറഞ്ഞു. പഞ്ചാബിൽ ആം ആദ്മി പാർട്ടി ബിജെപിയുടെ ബി ടിമായി  മാറിയെന്നും മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ കർഷക വിരുദ്ധനാണെന്നും കർഷക സംഘടനകൾ കുറ്റപ്പെടുത്തുന്നു. വരും ദിവസങ്ങളിലും സമരം ശക്തമാക്കനാണ് കർഷകരുടെ തീരുമാനം. 

ENGLISH SUMMARY:

Farmers' protests strong in Punjab