ഉഷ്ണതരംഗ പ്രതിരോധ നടപടികളും റിമാല്‍ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകനം ചെയ്തു. രാജസ്ഥാനിലും ഗുജറാത്തിലും മധ്യപ്രദേശിലും ഉഷ്ണതരംഗം തുടരാനിടയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് യോഗത്തില്‍ അറിയിച്ചു. അഗ്നിരക്ഷാ പ്രവര്‍ത്തനങ്ങളുടെ പരിശീലനം പതിവായി നടത്തണമെന്നും ആശുപത്രികളിലും പൊതുഇടങ്ങളിലും ഫയര്‍ ഒാഡിറ്റും വൈദ്യുതി സുരക്ഷാക്രമീകരണങ്ങളുടെ അവലോകനവും നടത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു.
ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് നിരീക്ഷിക്കാനും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ സഹായം ഉടന്‍ ലഭ്യമാക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒഡീഷയില്‍ സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണം 96 ആയി ഉയര്‍ന്നു. രാജ്യമാകെ സൂര്യാഘാതത്തെ തുടര്‍ന്നുള്ള മരണം 150 പിന്നിട്ടു.