mt-manorama-e-paper-2

വിട പറഞ്ഞ എംടിക്ക് ആദരമര്‍പ്പിച്ച് മലയാള മനോരമയുടെ ഇ പത്രം. ക്രിസ്മസ് പ്രമാണിച്ച് ഇന്നലെ പത്ര സ്ഥാപനങ്ങള്‍ക്ക് അവധിയായിരുന്നതിനാലാണ് മലയാളത്തിന്‍റെ മഹാസാഹിത്യകാരന്‍ വിടപറഞ്ഞതിന് പിന്നാലെ അദ്ദേഹത്തിന്‍റെ ജീവിതവും സാഹിത്യവും വരച്ചുകാട്ടുന്ന ഇ പത്രം പുറത്തിറക്കിയത്. പഴയകാല അപൂര്‍വചിത്രങ്ങളും പത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എംടി സ്പെഷല്‍ ഇ–പേപ്പര്‍ വായിക്കാം

മലയാളത്തിന്റെ മഹാസുകൃതം, എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ക്ക് കേരളത്തിന്റെ അന്ത്യാഞ്ജലി. കോഴിക്കോട്ടെ ആശുപത്രിയില്‍ രാത്രി പത്തുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും. വൈകിട്ട് നാലുവരെ കൊട്ടാരം റോഡിലെ വീട്ടില്‍ അന്തിമോപചാരം അര്‍പ്പിക്കാം. സംസ്ഥാനത്ത് രണ്ടുദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. മലയാളത്തിന്റെ ഖ്യാതി ലോകാതിരുകള്‍ കടത്തിയ എഴുത്തുകാരനാണ് തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ വിട പറയുന്നത്.

എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു എം.ടി. ആധുനിക മലയാള സാഹിത്യത്തിന്‍റെ പതാകവാഹകനായി വിശേഷിപ്പിക്കപ്പെടുന്ന എം.ടി, ജ്‍ഞാനപീഠം അടക്കം വിശ്വോത്തര പുരസ്കാരങ്ങളെ മലയാളത്തിലെത്തിച്ചു. നാലുകെട്ടും മഞ്ഞും കാലവും രണ്ടാമൂഴവും അസുരവിത്തും ആ എഴുത്തിന്റെ ആഴവും പരപ്പും തെളിഞ്ഞ നോവലുകളാണ്. മലയാളി വായനക്കാരെ അദ്ദേഹം  ആസ്വാദ്യതയുടെ പുതിയ  വന്‍കരകളിലേക്ക് നയിച്ചു.   ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുന്ന മനുഷ്യരുടെ ജീവിതം പറഞ്ഞ അദ്ദേഹത്തിന്റെ ചെറുകഥകള്‍ ലോകസാഹിത്യത്തില്‍ തന്നെ തലപ്പൊക്കം നേടി.

ENGLISH SUMMARY:

Tribute to MT, malayala manorama e-paper Special edition