paddy-harvest-2
  • 14 കാര്‍ഷിക വിളകളുടെ താങ്ങുവില കൂട്ടി കേന്ദ്രമന്ത്രിസഭ
  • നെല്ലിന്റെ താങ്ങുവില 170 രൂപ കൂട്ടി 2300 രൂപയാക്കി
  • റാഗി, ചോളം, പരുത്തി എന്നിവയുടെയും താങ്ങുവില കൂട്ടി

കര്‍ഷകരെ അനുനയിപ്പിക്കാനുള്ള സുപ്രധാന തീരുമാനങ്ങളുമായി മൂന്നാം മോദി സര്‍ക്കാര്‍. നെല്ലടക്കം 14 കാര്‍ഷിക വിളകള്‍ക്ക് മിനിമം താങ്ങുവില ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 2300 രൂപയായാണ് ഉയര്‍ത്തിത്. 117 രൂപയുടെ വര്‍ധനവ്. റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും വര്‍ധിപ്പിച്ചു. 

ഇതുവഴി കര്‍ഷകര്‍ക്ക് 35,000 കോടി രൂപ അധികമായി ലഭിക്കുമെന്നും കര്‍കക്ഷേമത്തിനായുള്ള വിവിധ നടപടികള്‍ തുടരാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 

ഗുജറാത്തിലും തമിഴ്നാട്ടിലുമായി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ഓഫ് ഷോര്‍ വിന്‍ഡ് എനര്‍ജി പദ്ധതിക്കായി ഗ്രാന്‍ഡ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗമ തീരുമാനിച്ചു. 2870 കോടി രൂപ ചെലവില്‍ വാരാണസിയിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളവികസനത്തിനും മഹാരാഷ്ട്രയിലെ വധവനില്‍ തുറമുഖ വികസനത്തിനും അനുമതി നല്‍കി.

ENGLISH SUMMARY:

Union Cabinet has approved a minimum support price of at least cost plus 50% for 14 crops ahead of the Kharif (summer) sowing season.