വാരണാസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദി സംസാരിക്കുന്നു

വാരണാസിയിൽ നടന്ന കിസാൻ സമ്മാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോ​ദി സംസാരിക്കുന്നു

TOPICS COVERED

മൂന്നാംതവണയും പ്രധാനമന്ത്രിയായ ശേഷം ആദ്യമായി വാരാണസിയിലെത്തിയ നരേന്ദ്രമോദിക്ക് വൻ വരവേൽപ്. പി.എം. കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡു വിതരണം ചെയ്ത പ്രധാനമന്ത്രി ഗംഗാ ആരതിയിലും കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജയിലും പങ്കെടുത്തു. 

നങ്ങളുടെ ആരവങ്ങൾക്കിടയിലൂടെ മോദി മണ്ഡലത്തിലേക്ക്... കിസാൻ സമ്മേളൻ വേദിയിൽ വച്ച് ജയിപ്പിച്ച ജനങ്ങൾക്ക് പ്രധാനമന്ത്രി നന്ദിപറഞ്ഞു

 

പി.എം. കിസാൻ സമ്മാൻ പദ്ധതിയുടെ പതിനേഴാം ഗഡു വിതരണംചെയ്യുന്ന ചടങ്ങിൽ കർഷക്ഷേമം ഉറപ്പുനൽകി. സ്ത്രീകളുടെയും ദരിദ്രരുടെയും ഉന്നമനമാണ് ലക്ഷ്യമെന്നും അഞ്ചുവർഷം കൊണ്ട് മൂന്നുകോടി വനിതകളെ ലക്ഷാധിപതികളാക്കുമെന്നും പ്രഖ്യാപനം. നേരെ ഗംഗാതീരത്തേക്ക്. ദശാശ്വമേധ ഘട്ടിൽ ഗംഗാ ആരതിയിൽ പങ്കെടുത്തു. ഒപ്പം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും.  കാശി വിശ്വനാഥ ക്ഷേത്രത്തിലെ പൂജകളിലും പങ്കെടുത്താണ് പ്രധാനമന്ത്രി മടങ്ങിയത്

ENGLISH SUMMARY:

Prime Minister Narendra Modi Receives Grand Welcome In Varanasi