yoga-day

യോഗ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം അടക്കമുള്ള ഇടങ്ങളിൽ യോഗാ ടൂറിസം വളരുന്നു എന്നും രാജ്യാന്തര യോഗാദിനത്തില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി ശ്രീനഗറില്‍ പറഞ്ഞു.  സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ യോഗാഭ്യാസപ്രകടനം നടത്തി.

 

ശ്രീനഗറിലെ ദാല്‍ തടാകത്തിന് സമീപം ഷേര്‍ ഇ കശ്മീര്‍ ഇന്‍റര്‍നാഷണല്‍ സെന്‍ററിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പരിപാടി' നാലായിരത്തിലേറെ പേര്‍ മോദിക്കൊപ്പം യോഗചെയ്തു.

 യോഗ സാമ്പത്തിക രംഗത്ത് മുതൽക്കൂട്ടാണെന്നു പറഞ്ഞ പ്രധാനമന്ത്രി, യോഗാഭ്യാസത്തിനായി വിദേശികള്‍ ധാരാളമായി രാജ്യത്ത് എത്തുന്നത് ചൂണ്ടിക്കാട്ടി. ഭീകരാക്രമണങ്ങൾ തുടരുന്നതിനിടെയാണ് മോദിയുടെ കശ്മീര്‍ സന്ദർശനം. ഡൽഹി മില്ലേനിയം പാർക്കിൽ കേന്ദ്രമന്ത്രിമാരായ കിരൺ റെജിജുവും ജോർജ് കുര്യനും യോഗക്ക് നേത്യo നൽകി. ഡൽഹിയിൽ എട്ടിടങ്ങളിൽ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ യോഗനടന്നു . കോവളം ക്രാഫ്റ്റ് വില്ലേജിൽ കേന്ദ്ര ടൂറിസം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പങ്കെടുത്തത്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ പാലക്കാട് സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സ്കൂളുകളില്‍ യോഗ അഭ്യസിപ്പിക്കുന്നതിന് വിദ്യാഭ്യാസ വകുപ്പ് മുന്‍ കൈയെടുക്കണമെന്ന് സുരേന്ദ്രന്‍ അതിർത്തികളില്‍ വിവിധ സേനാ വിഭാഗങ്ങളും യോഗ ദിനാചരണത്തിന്റെ ഭാഗമായി

ENGLISH SUMMARY:

PM said in Srinagar while participating in the International Yoga Day that yoga tourism is growing in places including Kerala