കനത്ത മഴയിൽ വെള്ളക്കെട്ടിൽ മുങ്ങി രാജ്യതലസ്ഥാനം. പുലർച്ചെ തുടങ്ങിയ മഴയിൽ ഡൽഹിയിലെ റോഡുകളിൽ ഉടനീളം വെള്ളം കയറി. മെട്രോ ഗതാഗതമുൾപ്പെടെ താറുമാറായി. ഡൽഹിയിൽ പുലർച്ചെ തുടങ്ങിയ ശകതമായ മഴ നാല് മണിക്കൂറോളം തുടർച്ചയായി പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. നഗരത്തിലെ പ്രധാന റോഡുകളിൽ വെള്ളം കയറിയതോടെ വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
ഡൽഹി ആസാദ് മാർക്കറ്റ് അടിപ്പാതയിലെ വെള്ളക്കെട്ടിൽ കുടുങ്ങിയ ബസിൽനിന്ന് യാത്രക്കാരെ രക്ഷപ്പെടുത്തി. ഐടിഒയിലുൾപ്പെടെ കിലോമീറ്ററുകളോളം വാഹനങ്ങൾ കുടുങ്ങിക്കിടന്നു. പലയിടത്തും വാഹനങ്ങൾ വഴിതിരിച്ചുവിട്ടു. കനത്ത മഴ ഡൽഹിയിൽ മെട്രോ സർവീസുകളെയും ബാധിച്ചു.
യശോഭൂമി ദ്വാരക സെക്ടർ മെട്രോ സ്റ്റേഷൻ അടച്ചു. വെള്ളക്കെട്ടിൽ അകപ്പെട്ടവരെ രക്ഷിക്കാൻ നഡിആർഎഫ് രംഗത്തുണ്ട്. കനത്ത മഴയും വെള്ളക്കെട്ടും ചർച്ചചെയ്യാൻ ഡൽഹി സർക്കാർ അടിയന്തര യോഗം വിളിച്ചു. ഓടകൾ വൃത്തിയാക്കാത്തതുള്ൾപ്പെടെയാണ്ചൂ വെള്ളക്കെട്ടിന്ട്ണി കാരണമെന്ന്ക്ജെബിപി ഡൽഹി സർക്കാരിനെ കുറ്റപ്പെടുത്തി.