mahua-moitra-modi

TOPICS COVERED

കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മോയ്ത്ര. കഴിഞ്ഞ തവണ ഞാന്‍ ഇവിടെ നില്‍ക്കവേ എന്നെ സംസാരിക്കാന്‍ അനുവദിച്ചില്ല. എന്നാല്‍ ഒരു എം.പിയുടെ ശബ്ദത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന് ഭരണപക്ഷത്തിന് വലിയ വില കൊടുക്കേണ്ടിവന്നു. എന്നെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെ നിങ്ങളുടെ 63 അംഗങ്ങളെ ജനങ്ങള്‍ എന്നെന്നേക്കുമായി നിശ്ശബ്ദരാക്കി, മഹുവ പറഞ്ഞു.

 

‘ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ  ‘എം’ൽ തുടങ്ങുന്ന പല വാക്കുകളും നരേന്ദ്ര മോദി ഉപയോഗിച്ചു. മുസൽമാൻ, മുല്ല, മദ്രസ, മുഗൾ , മട്ടൻ, മജ്ലി , മംഗൾസൂത്ര, മുജ്റ പക്ഷേ മണിപ്പൂരിനെക്കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. എനിക്ക് എന്‍റെ അംഗത്വം നഷ്ടപ്പെട്ടു, എനിക്ക് എന്‍റെ വീട് നഷ്ടപ്പെട്ടു, ഓപ്പറേഷനിൽ എനിക്ക് എന്‍റെ ഗർഭപാത്രവും നഷ്ടപ്പെട്ടു.  പക്ഷെ ഞാൻ എന്താണ് നേടിയതെന്ന് നിങ്ങൾക്കറിയാമോ?  ഭയത്തിൽ നിന്ന് ഞാൻ സ്വാതന്ത്ര്യം നേടി. ഞാൻ നിങ്ങളെ ഭയപ്പെടുന്നില്ല. നിങ്ങളുടെ അന്ത്യം ഞാൻ കാണും’ മഹുവ മോയ്ത്ര പറയുന്നു.