യുപിയിലെ ഹാത്രസില്‍ മതചടങ്ങിനിടെ വന്‍ ദുരന്തം. തിക്കിലും തിരക്കിലും 122 പേര് മരിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹൃദയഭേദകമെന്ന് രാഷ്ട്രപതി. അനുശോചിച്ച് പ്രധാനമന്ത്രിയും. ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം, പരുക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാളെ ഹാത്രസില്‍.