ലോക്സഭയില്‍ പറഞ്ഞത് വാസ്തവമാണെന്നും സത്യത്തെ നീക്കാനാവില്ലെന്നും രാഹുല്‍ഗാന്ധി. രാഹുല്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കിയതിന് പിന്നാലെയായിരുന്നു പ്രതികരണം. നരേന്ദ്രമോദിയുടെ ലോകത്ത് പക്ഷേ സത്യത്തെ നീക്കം ചെയ്യാമെന്നും രാഹുല്‍ ആരോപിച്ചു.
ഹിന്ദുക്കളെന്ന് സ്വയം പറയുന്നവര്‍ അക്രമം പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ ഭരണപക്ഷം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഹിന്ദു സമൂഹത്തെ ഒന്നടങ്കം രാഹുല്‍ ആക്ഷേപിച്ചെന്നാരോപിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് ഭരണപക്ഷത്തിന്റെ നീക്കം.രാജ്യസഭയില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നാണ്. കേരളത്തില്‍നിന്ന് ജോസ് കെ.മാണി, ഹാരിസ് ബീരാന്, പി.പി.സനീര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചെയ്യും.