ഹാഥ്റസ് ദുരന്തത്തില്‍ മരണം 121 ആയി. ആശുപത്രിയിലെ സൗകര്യക്കുറവ് മരണസംഖ്യ കൂട്ടിയെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. തെളിവ് നശിപ്പിക്കാന്‍ സംഘാടകര്‍ ശ്രമിച്ചെന്ന് എഫ്.ഐ.ആര്‍.
ഭോലെ ബാബ ഒളിവില്‍
116 പേരുടെ മരണത്തിനിടയാക്കിയ ഹാഥ്റസ് ദുരന്തത്തിന് പിന്നാലെ വിവാദ ആള്‍ദൈവം ഭോലെ ബാബ ഒളിവില്‍. മെയിന്‍പുരിയിലെ ആശ്രമത്തില്‍ പൊലീസ് എത്തിയെങ്കിലും കാണാനായില്ല. നാരായണ്‍ സാകാര്‍ ഹരി എന്നാണ് യഥാര്‍ഥ പേര്. മുന്‍പ് യു.പി പൊലീസില്‍ ഉദ്യോഗസ്ഥനായിരുന്നു. തൊണ്ണൂറുകളിലാണ് അധ്യാത്മിക രംഗത്തേക്ക് തിരിഞ്ഞത്. യു.പി.ഹരിയാന, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ അനുയായികളുണ്ട്. കോവിഡ് കാലത്ത് 50 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതിയുള്ള പ്രാര്‍ഥന യോഗത്തില്‍ 50,000 പേരെ പങ്കെടുപ്പിച്ചതിന് ഈ ബാബയ്ക്കെതിരെ കേസ് എടുത്തിരുന്നു
മരിച്ച 116ല്‍ 89 പേര്‍ ഹാത്രസ് സ്വദേശികളാണ്. 108 സ്ത്രീകളും 7ഏഴ് കുട്ടികൾക്കും ജീവൻ നഷ്ടപെട്ടു. പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ആശുപത്രിയിലെ അസൗകര്യവും മരണസംഖ്യ ഉയരാനിടയാക്കി. ആവശ്യത്തിന് ഡോക്ടര്‍മാരോ, ആംബുലന്‍സോ, ഓക്സിജന്‍ സിലിണ്ടറോ ഇല്ലായിരുന്നെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. ചടങ്ങിന് ശേഷം ആള്‍ദൈവം ഭോലെ ബാബ കടന്നുപോയ പാതയിലെ മണ്ണ് ശേഖരിക്കാനുണ്ടായ തിരക്കാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മെയിൻപുരിയിലെ ചാരിറ്റബിൾ ട്രസ്റ്റിൽ തിരച്ചിൽ നടത്തിയെങ്കിലും ബോലേ ബാബയെ കണ്ടെത്താനായില്ല.യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. മന്ത്രിമാർ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവർ ഇന്നലെ സ്ഥലത്തെത്തിയിരുന്നു. സംഘാടകർക്കെതിരെ കേസെടുത്തതായും പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഉത്തർപ്രദേശ് ഡിജിപി വ്യക്തമാക്കി.