bhole-baba

TOPICS COVERED

ഹാഥ്റസിൽ 121 പേരുടെ മരണത്തിനിടയാക്കിയ സത്‌സംഗ് നടത്തിയ ഭോലെ ബാബ ഒളിവിൽ. പോലീസ് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇതുവരെയും കണ്ടെത്താനായിട്ടില്ല. സംഘാടകർ അനുവദിച്ചതിലും കൂടുതൽ പേരെ ഉൾപ്പെടുത്തിയെന്നും അപകടശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ഭോലെ ബാബ നടന്ന പാതയിലെ മണ്ണ് ശേഖരിക്കാൻ ജനം തിരക്ക് കൂട്ടിയതും ആശുപതികളിലെ സൗകര്യക്കുറവും മരണസംഖ്യ ഉയർത്തി എന്ന് ദ്യക്സാക്ഷികൾ. യോഗി ആദിത്യനാഥ് ഹാഥ്റസില്‍ എത്തി സാഹചര്യം വിലയിരുത്തി.

 

ഹാഥ്റസിലെ ഫുൽറായിയും ആശുപത്രികളും അരമണിക്കൂർ കൊണ്ടാണ് മരണഭൂമിയായത്. അപകട ശേഷം മെയിൻപുരി ആശ്രമത്തിലെത്തുകയും അവിടെനിന്ന് ഒളിവിൽ പോവുകയും ചെയ്ത ഭോലെ ബാബയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല. ഹാത്രസ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഭോലെ ബാബയുടെ പേരില്ല. മുഖ്യ സംഘാടകൻ

ദേവ് പ്രകാശ് മധുകറിനും മറ്റുള്ളവർക്കും എതിരായ എഫ്ഐആറിൽൽ  തെളിവ് നശിപ്പിക്കാൻ ശ്രമം നടത്തിയെന്നും അനുവദിച്ചതിലും കൂടുതൽ പേരെ പങ്കെടുപ്പിച്ചെന്നും പറയുന്നു. ഭോലെ ബാബ നടന്ന പാതയിലെ മണ്ണ് ശേഖരിക്കാൻ ജനം തിരക്ക് കൂട്ടി എന്നും ഒരാൾക്ക് മുകളിൽ ഒരാളായി വീണ് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും ദ്യക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുമ്പോൾ ഒരു സൗകര്യവും ഉണ്ടായിരുന്നില്ല.

ഇത്തരമൊരു സംഭവം ഇനി ആവർത്തിക്കരുത് എന്നും അന്ധവിശ്വാസങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ഫുൽറായ് നിവാസികൾ . ഹാഥ്റസിലെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശുപത്രികളിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുമ്പ് പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് സർവ്വ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. മരിച്ച 110 പേർ സ്ത്രീകളാണ്. 5 കുട്ടികളും  6 പുരുഷൻമാരും. ഇതിൽ 90% പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറി. 

ENGLISH SUMMARY:

Hathras stampede: 116 killed at satsang