bihar

TOPICS COVERED

ബിഹാറിലിന്ന് തകര്‍ന്നുവീണത് രണ്ട് പാലങ്ങള്‍. ഇതോടെ കഴിഞ്ഞ 15 ദിവസത്തിനിടെ ബിഹാറില്‍ തകര്‍ന്ന് വീണ പാലങ്ങളുടെ എണ്ണം എട്ട് ആയി. ഗണ്ഡകി നദിയിലെ പാലങ്ങളാണ് തകര്‍ന്നുവീണത്. ഇന്ന് നദി വൃത്തിയാക്കിയിരുന്നുവെന്നും ഇതിനുശേഷം െവള്ളം ശക്തമായി ഒഴുകിവന്നതോടെയാണ് പാലങ്ങള്‍ തകര്‍ന്നതെന്നും നാട്ടുകാര്‍ പറ‍ഞ്ഞു. ബ്രിട്ടീഷ്ഭരണകാലത്ത് പണിത 100 വര്‍ഷം പഴക്കമുള്ള പാലവും കനത്ത മഴയില്‍ തകര്‍ന്നുവീണു. 

സംഭവം അന്വേഷിക്കാന്‍ സബ് ഡിവിഷണല്‍ ഓഫീസറും ഫ്ളഡ് ഡിപ്പാര്‍ട്ട്​മെന്‍റിലെ എഞ്ചിനീയറും അടങ്ങുന്ന രണ്ടംഗ ടീമിനെ നിയോഗിച്ചു. 24 മണിക്കൂറിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് ശരണ്‍ ജില്ല മജിസ്​ട്രേറ്റ് അമന്‍ സമീര്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കും. 

അടുത്തിടെ മധുപാനി, അരാരിയ, കിഴക്കന്‍ ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളില്‍ സമാന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്​തിരുന്നു. സംസ്ഥാനത്ത് തുടര്‍ച്ചയായി പാലങ്ങള്‍ തകര്‍ന്നുവീഴുന്നത് സംസ്ഥാന രാഷ്​ട്രീയത്തേയും പിടിച്ചുകുലുക്കുകയാണ്. നിതീഷ് കുമാര്‍ നയിക്കുന്ന സര്‍ക്കാരിന്‍റെ അഴിമതി ഭരണമാണ് പാലം തകര്‍ച്ചയ്​ക്ക് കാരണമെന്നാണ് പ്രതിപക്ഷം ആരോപിച്ചത്. 

ENGLISH SUMMARY:

Two bridges collapsed in Bihar