rajastan

Image Credit / NDTV

TOPICS COVERED

അംഗണവാടി ഭക്ഷണത്തില്‍ ചത്ത പാമ്പ്. മഹാരാഷ്​ട്രയിലെ സംഗ്ലി ജില്ലയിലാണ് സര്‍ക്കാര്‍ അങ്കന്‍വാടിയിലെ ഭക്ഷണത്തില്‍ നിന്നും തങ്ങളുടെ കുട്ടിക്ക് ചത്ത പാമ്പിനെ കിട്ടിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയത്. തിങ്കളാഴ്​ചയാണ് രക്ഷിതാക്കള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്​തതെന്ന് സംസ്ഥാന അംഗണവാടി ജീവനക്കാരുടെ യൂണിയന്‍ വൈസ് പ്രസിഡന്‍റ് ആനന്ദി ഭോസാലെ പറഞ്ഞു. 

സംസ്ഥാനത്തെ അംഗണവാടികളില്‍ ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് ദാല്‍ ഖിച്ച്​ടി പാക്കറ്റിലാക്കി കൊടുക്കാറുണ്ട്. തിങ്കളാഴ്​ച പാലൂസില്‍ നിന്നും വിതരണം ചെയ്​ത ഭക്ഷണ പാക്കറ്റില്‍ നിന്നുമാണ് ചത്ത പാമ്പിനെ ലഭിച്ചതെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. അഗണവാടി ജീവനക്കാരി അപ്പോള്‍ തന്നെ സംഭവം മേലുദ്യോഗസ്റിലേക്ക് റിപ്പോര്‍ട്ട് ചെയ്​തിരുന്നു. 

സാംഗ്ലി ജില്ലാ പരിഷത്ത് ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സന്ദീപ് യാദവും ഭക്ഷ്യസുരക്ഷാ സമിതിയിലെ മറ്റ് ഉദ്യോഗസ്ഥരും അഗണവാടി സന്ദർശിച്ചു. പാമ്പിനെ ലഭിച്ച പാക്കറ്റ് ലാബ് പരിശോധനകൾക്കായി കൊണ്ടുപോയി.

ENGLISH SUMMARY:

Dead snake in Anganwadi food in Maharashtra