hrithikone

ഹൃത്വിക് റോഷന്‍ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്നോ? സംശയം തോന്നിയാലും തെറ്റില്ല , അത്രക്കുണ്ട് പഴയകാലത്തെ ഹൃത്വിക്കുമായി സാമ്യം. മഹാരാഷ്ട്രയിലെ തസ്‌ഗോണിലെ ജ്യൂസ് കടയില്‍ ജോലി ചെയ്യുന്ന യുവാവാണ് ഇപ്പോള്‍ വൈറലാകുന്നത്. ഈ കാലത്തെ ഹൃത്വിക് റോഷനല്ല പഴയകാല നടനുമായാണ് യുവാവിനു സാമ്യം. 

തസ്ഗോണിലെ ഗണപതി ക്ഷേത്രത്തിനടുത്തുള്ള ബ്രഹ്മ ജ്യൂസ് കടയിലാണ് ഈ യുവാവിനു ജോലി. ജ്യൂസ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന യുവാവിന്റെ വിഡിയോ ആണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാകുന്നത്. പ്രശസ്തരായ പലരുടെയും അപരന്‍മാരുടെ വിഡിയോ നേരത്തേയും വൈറലായിട്ടുണ്ട്. ഏറ്റവും അടുത്ത കാലത്തായി മുഖ്യമന്ത്രി പിണറായി വിജയന്റെ അപരനും വൈറലായിരുന്നു. വിഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. 

ചായക്കടക്കാരന്‍ ഹൃത്വിക് റോഷന്‍, ഇത് ഹൃത്വിക് തന്നെയാണോ , അഭിനയം ഉപേക്ഷിച്ചോ അങ്ങനെ തുടങ്ങി ലൈക്കുകളും കമന്റുകളും യുവാവിന്റെ വിഡിയോക്ക് താഴെ നിറയുന്നുണ്ട്. 

Does Hrithik Roshan work at a juice shop? No doubt. A young man working at a juice shop in Tasgaon, Maharashtra is now going viral:

Does Hrithik Roshan work at a juice shop? No doubt. A young man working at a juice shop in Tasgaon, Maharashtra is now going viral. The young man resembles the appearance of actor .