തൊഴില്‍ തട്ടിപ്പിനിരയായി റഷ്യന്‍ സൈന്യത്തില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ നടപടി  സ്വീകരിക്കും. പ്രധാനമന്ത്രിയുടെ റഷ്യ സന്ദര്‍ശനത്തില്‍ ഇക്കാര്യം ചര്‍ച്ചയാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വിദേശത്തു ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ റഷ്യയിലേക്കു കൊണ്ടുപോവുകയും അവിടെ യുക്രെയ്നെതിരെ യുദ്ധം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്ത കേസിൽ 3 മലയാളികളടക്കം 19 പേർക്കെതിരെ സിബിഐ കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശികളായ ജോബ് സജിൻ ഡിക്സൺ, റോബോ റോബർട്ട് അരുളപ്പൻ, ടോമി ഡോമിരാജ് തുടങ്ങിയവർക്കെതിരെയാണു കേസ്.

ട്രാവൽ ഏജൻസികളുടെ മറവിൽ ഇവർ മനുഷ്യക്കടത്തു നടത്തിയതായി എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. വിവിധ ജോലികൾ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ റഷ്യയിലെത്തിച്ച ഇവർ, പാസ്പോർട്ടുകൾ തട്ടിയെടുത്തു. തുടർന്നു യുദ്ധമേഖലയിൽ റഷ്യൻ സേനയ്ക്കൊപ്പം ഇവരെ നിയോഗിച്ചു. ഇങ്ങനെ യുദ്ധത്തിനു പോയ 2 ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒട്ടേറെ പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തതായി സിബിഐ ചൂണ്ടിക്കാട്ടി.

യുക്രെയ്നിനെതിരെ യുദ്ധം ചെയ്യുന്ന റഷ്യൻ സൈന്യത്തോടൊപ്പം ഇന്ത്യക്കാരുണ്ടെന്നു കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. റ

ഷ്യയിൽ ആർമി സെക്യൂരിറ്റി ഹെൽപർ തസ്തികയിലേക്കു ജോലിക്കു പോയവരെയാണ് യുക്രെയ്നിലെ ഡോണെറ്റ്സ്കിൽ യുദ്ധമുഖത്തു ഡ്യൂട്ടിക്കു നിയോഗിച്ചത്. 

ENGLISH SUMMARY:

Steps taken to bring back Indians in Russian army: Ministry of External Affairs