കാസർകോട് ഗവൺമെന്റ് കോളേജിലെ മുൻ പ്രിൻസിപ്പൽ എം രമയ്ക്ക് പെൻഷൻ അനുവദിച്ചു. വിരമിച്ചു മൂന്നുമാസം കഴിഞ്ഞിട്ടും പെൻഷൻ നൽകാത്തത് വിവാദമായിരുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ഉണ്ടായിട്ടും എസ്എഫ്ഐയുടെ അതിക്രമങ്ങളെ ചോദ്യം ചെയ്തതിന്റെ പേരിൽ സർക്കാർ  തന്റെ പെൻഷൻ തടഞ്ഞുവച്ചെന്നായിരുന്നു രമയുടെ ആരോപണം. മാർച്ചിലാണ് മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിൽ നിന്ന് എം. രമ വിരമിച്ചത്. 

ENGLISH SUMMARY:

Kasaragod govt college former principal rema pension