TOPICS COVERED

മുംബൈ താനെയിലെ കല്‍വ മുനിസിപ്പില്‍ ആശുപത്രിയില്‍ ആറ് മാസത്തിനിടെ 110 നവജാതശിശുക്കള്‍ മരിച്ചെന്ന ഞെട്ടിപ്പിക്കുന്ന കണക്ക് പുറത്ത്. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ചര്‍ച്ചയാക്കിയതിന് പിന്നാലെയാണ് ആശുപത്രി ഡീന്‍ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചത്. കൂട്ടമരണങ്ങള്‍ കൊണ്ട് നേരത്തെയും വിവാദമായ ആശുപത്രിയാണിത്.

24 മണിക്കൂറിനിടെ ഗര്‍ഭിണികള്‍ അടക്കമുള്ള 18 പേര്‍ മരിച്ചതോടെ വന്‍ ജനരോഷം നേരിട്ടിരുന്നു ഈ മുനിസിപ്പല്‍ ആശുപത്രി. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇത്. എന്നാല്‍ ഇപ്പോഴും സ്ഥിതി പരിതാപകരം. കഴിഞ്ഞ ആറുമാസത്തിനിടെ ഇവിടെ 110s നവജാത ശിശുക്കള്‍ മരിച്ചെന്ന് ആശുപത്രി ഡീന്‍ തന്നെ സ്ഥിരീകരിക്കുന്നു. കഴിഞ്ഞമാസം മാത്രം 21 പേര്‍. ശരാശരി ഒരു മാസം മരിക്കുന്നത് 18 കുഞ്ഞുങ്ങള്‍. കുട്ടികളുടെ ഐസിയുവില്‍ കൈകാര്യം ചെയ്യാവുന്നതിന്‍റെ മൂന്നിരട്ടി കേസുകളാണ് വരുന്നത്. ഗ്രാമീണ മേഖലകളില്‍ നിന്നും ഇവിടേക്ക് റഫര്‍ ചെയ്യുന്ന കുട്ടികളില്‍ ഭൂരിഭാഗവും അതീവ ഗുരുതരാവസ്ഥയിലാണ് എത്തുന്നതെന്ന് ഡീന്‍ വിശദീകരിക്കുന്നു. എന്നാല്‍ കഴിഞ്ഞമാസം മരിച്ചതില്‍ ഭൂരിഭാഗവും ഈ ആശുപത്രിയില്‍ തന്നെ പ്രസവം നടന്ന കേസുകളാണ്. കഴിഞ്ഞദിവസം നിയമസഭയില്‍ കോണ്‍ഗ്രസ് ഈ വിഷയം ചര്‍ച്ചയാക്കിയതിന് പിന്നാലെയാണ് ആശുപത്രിയുടെ സ്ഥിരീകരണം പുറത്തുവരുന്നത്. കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുമ്പോളും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാനും ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനും  നടപടിയെല്ലെന്നാണ് ആക്ഷേപം.

110 infants died within 6 months Kalwa hospital in Thane in controversy: