newborn

TOPICS COVERED

പ്രസവത്തിനിടെ ജനനേന്ദ്രിയം മുറിഞ്ഞ് നവജാത ശിശു മരിച്ചു. കര്‍ണാടകയിലെ ദേവനഗര്‍ ജില്ലയിലാണ് സിസേറിയനിടെ ഡോക്​ടര്‍ കുഞ്ഞിന്‍റെ ജനനേന്ദിയം മുറിച്ചുവെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്. ചികില്‍സയിലിരുന്ന കുഞ്ഞ് ഇന്നാണ് മരിച്ചത്. 

കഴിഞ്ഞ ജൂണ്‍ 17നാണ് അമൃത എന്ന യുവതിയെ പ്രസവത്തിനായി ചിഗത്തേരി ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സാധാരണ പ്രസവം സാധ്യമല്ലാത്തതിനെ തുടര്‍ന്ന് സിസേറിയന്‍ നടത്താന്‍ ഡോക്​ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ശസ്​ത്രക്രിയക്കിടെ ഡോക്​ടര്‍ നിസാമുദ്ദീന്‍ കുഞ്ഞിന്‍റെ സ്വകാര്യഭാഗം മുറിക്കുകയായിരുന്നുവെന്ന് അമൃതയും ഭര്‍ത്താവ് അര്‍ജുനും പറഞ്ഞു. കുഞ്ഞിന്‍റെ നില വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. 

ചികില്‍സ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശസ്​ത്രക്രിയ നടത്തിയ ഡോക്​ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു. 

ENGLISH SUMMARY:

The newborn baby died of genital mutilation during childbirth