ഗോവ പെർണേമിലെ തുരങ്കത്തിൽ  വെള്ളക്കെട്ട് മൂലം കൊങ്കൺ പാതയിൽ ഗതാഗതം മുടങ്ങി.  കേരളത്തിൽ നിന്നുള്ള നിരവധി ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. ഹ്രസ്വ ദൂര ട്രെയിനുകൾ പലതും റദ്ദാക്കി. ആയിരക്കണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.  

മഡ്ഗാവിനും  രത്നഗിരിക്കും  ഇടയിൽ പെർണേമിലെ തുരങ്കത്തിൽ വെള്ളമുയർന്നതോടെയാണ് ട്രെയിൻ ഗതാഗതം താറുമാറായത്.  ഇന്നലെ പുറപ്പെട്ട് കൊങ്കൺ പാതയിൽ കുടുങ്ങിയ   ട്രെയിനുകൾ പൻവേലിൽ തിരികെ എത്തിച്ച് പുണെ–ഗുണ്ടയ്ക്കൽ–ഇൗറോഡ്–ഷൊർണൂർ വഴി തിരിച്ചുവിട്ടു

പൻവേൽ- തിരുവനന്തപുരം നേത്രാവതി  എക്സ്പ്രസ് , എൽടിടി - കൊച്ചുവേളി സൂപ്പർ ഫാസ്റ്റ്  നിസാമുദ്ദീൻ - തിരുവനന്തപുരം രാജധാനി  എക്സ്പ്രസ്. ഭാവ്നഗർ - കൊച്ചുവേളി എക്സ്പ്രസ് ,  എൽടിടി - എറണാകുളം തുരന്തോ എക്സ്പ്രസ്  എന്നിവയാണ് വഴി തിരിച്ചുവിട്ടത്.  ഇൻഡോർ - കൊച്ചുവേളി എക്സ്പ്രസ്  സൂറത്തിൽ നിന്ന് ജൽഗാവ്–വാർധ–വിജയവാഡ–കോയമ്പത്തൂർ വഴി തിരിച്ചുവിട്ടു. നിസാമുദീൻ എറണാകുളം മംഗള എക്സ്പ്രസ് ,തിരുനെൽവേലി - ജാംനഗർ എക്സ്പ്രസ്  നാഗർകോവിൽ - ഗാന്ധി ധാം എക്സ്പ്രസ്  തിരുവനന്തപുരം - LTT കുർള എക്‌സ്പ്രസ് എന്നിവയും  വഴി തിരിച്ച് വിട്ടു. രാവിലെ 9.15 ന് പുറപ്പെടേണ്ടിയിരുന്ന  കുർള എക്സ്പ്രസ് വൈകിട്ട് 4.55 നേ പുറപ്പെടു. കൂടുതൽ ട്രെയിനുകൾ വഴി തിരിച്ചു വിടാനോ റദ്ദാക്കാനോ സാധ്യത ഉണ്ടെന്ന് റയിൽവേ അറിയിച്ചു. 

The Konkan Railway route has been halted due to severe waterlogging and seepage in a tunnel, causing disruptions in train services: