TOPICS COVERED

ദീപാവലി തിരക്ക് കുറയ്ക്കാന്‍ പ്രത്യേക തീവണ്ടികള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വെ. ബംഗളൂരുവിലേക്ക് രണ്ടും ചെന്നൈയിലേക്ക് ഒരു ട്രെയിനുമാണ്  ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളത്. കൊച്ചുവേളിയില്‍ നിന്ന് ബംഗളൂരുവിലേക്ക് അന്ത്യോദയ എക്സ്പ്രസ് ആണ് പ്രത്യേക തീവണ്ടിയായി ഓടിക്കുക. യശ്വന്തപൂരില്‍ നിന്നും കോട്ടയത്തേക്കും മംഗളൂരുവില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്കും പ്രത്യേക സര്‍വീസുകളുണ്ട്. 

യശ്വന്തപൂരില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക തീവണ്ടി സര്‍വീസ് നടത്തും. ഒക്ടോബര്‍ 29 ന് വൈകീട്ട് 6.30 തിന് യശ്വന്തപുരയില്‍ നിന്നുള്ള സര്‍വീസ് തൊട്ടടുത്ത ദിവസം രാവിലെ 8.10 ന് കോട്ടയത്തെത്തും.

കോട്ടയത്ത് നിന്നുള്ള മടക്ക സര്‍വീസ് ഒക്ടോബര്‍ 30 തിനാണ്. രാവിലെ 11.10 നുള്ള സര്‍വീസ് പിറ്റേ ദിവസം പുലര്‍ച്ചെ 1.15 ന് യശ്വന്തപുരയിലെത്തും. കേരളത്തില്‍ പാലക്കാട് ജംഗ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.  

മംഗളൂരു സെന്‍ട്രലില്‍ നിന്ന് ചെന്നൈ എഗ്മോറിലേക്കാണ് മറ്റൊരു പ്രത്യേക സര്‍വീസ്. 29 തിന് രാത്രി 7.30 ന് മംഗളൂരുവില്‍ നിന്നാരംഭിക്കുന്ന സര്‍വീസ് പിറ്റേ ദിവസം രാവിലെ 10.45 ന് ചെന്നൈയിലെത്തും.

തിരികെ 30 ന് ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന സര്‍വീസ് തൊട്ടടുത്ത ദിവസം രാവിലെ 5.15 ന് മംഗളൂരുവിലെത്തും. കേരളത്തില്‍ മംഗളൂരു സെന്‍ട്രല്‍, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍ ജംഗ്ഷന്‍, പാലക്കാട് ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്. മൂന്ന് എസി ത്രീടെയര്‍, 14 സ്ലീപ്പര്‍ ക്ലാസ്, മൂന്ന് ജനറല്‍ എന്നിങ്ങനെയാണ് കോച്ചുകള്‍.

കൊച്ചുവേളിയില്‍ നിന്നും എസ്എംവിടി ബെംഗളൂരുവിലേക്കും തിരിച്ചുമുള്ള അന്ത്യോദയ സ്പെഷ്യല്‍ വണ്ടി നവംബര്‍ നാലിനാണ്. കൊച്ചുവേളിയില്‍ നിന്ന് നവംബര്‍ നാലിന് വൈകീട്ട് 6.05 ന് പുറപ്പെട്ട് പിറ്റേദിവസം ബംഗളൂരുവിലെത്തും.

എസ്എംവിടിയില്‍ നിന്ന് നവംബര്‍ അഞ്ചിന് 12.45 ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 5 മണിക്ക് കൊച്ചുവേളിയിലെ്തം. 14 ജനറല്‍ കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. കൊച്ചുവേളി, കൊല്ലം, കായഭ്കുളം ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം,   എറണാകുളം ടൗണ്‍,, ആലുവ, തൃശൂര്‍,  പാലക്കാട് ജംഗ്ഷന്‍ എന്നിങ്ങനെയാണ് കേരളത്തിലെ കോച്ചുകള്‍. 

ENGLISH SUMMARY:

Railway announe antyodaya express from Kerala to Bengaluru.