താര പ്രൗഢിയുടെ നിറവില്‍ അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റേയും വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം. മുംബൈ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്‍ററിലേക്ക് വിവിഐപികളുടെ ഒഴുക്കാണ്. ക്ഷേത്രനഗരിയായ വാരാണസിയെ ഓര്‍മ്മിപ്പിക്കുകയാണ് കല്യാണവേദി.

വധൂവരന്‍മാര്‍ എത്തി. കല്യാണമേളം മുഴങ്ങി. ആശീര്‍വദിക്കാന്‍ വേദിയില്‍ മിന്നും താരനിര. ലോകോത്തര വിഐപികളുടെ സംഗമവേദി. റസ്‍ലിങ് താരം ജോണ്‍ സീനയും യു.എസ് ടിവി താരം കിം കര്‍ദാഷിയാനും തുടങ്ങി മുന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സനും ടോണി ബ്ലെയറും വരെ

ബോളിവുഡിന്‍റെ സ്വന്തം പ്രിയങ്ക ചോപ്ര മുതല്‍ യാഷും രാം ചരണും അടങ്ങുന്ന താര നിര. ചടങ്ങുകള്‍ക്ക് പ്രൗഢഗംഭീര തുടക്കം. അനന്ത് അംബാനി രാധിക മെര്‍ച്ചന്‍റിന്‍റെ കൈപിടിക്കുമ്പോള്‍ അത് ദീര്‍ഘനാളത്തെ പ്രണയ സാഫല്യം  ക്ഷേത്രനഗരമായ വാരാണാസില്‍ എത്തിയ പ്രതീതി. അതാണ് വിവാഹവേദി. ബനാറസ് എന്ന തീമിലാണ് വേദി അണിയിച്ചൊരുക്കിയത്. വിഭവങ്ങളിലും ഉണ്ടാകും വരാണസി ടച്ച്. വിവാഹ മുഹൂര്‍ത്തം രാത്രി പത്തുമണിക്കാണ്. രാത്രി വൈകിയുള്ള ആഘോഷം വിരുന്നിന്‍റെ രൂപത്തില്‍ നാളെയും മറ്റന്നാളും തുടരും. ആറുമാസം നീണ്ട കല്യാണമേളത്തിന് ഇതോടെ സമാപനം കുറിയ്ക്കും. 

Anant Ambani Radhika Merchant wedding today: