image: facebook

സൂപ്പര്‍താരം പ്രഭാസ് വിവാഹിതനാകുന്നുവെന്ന് സൂചന. ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലനാണ് സമൂഹമാധ്യമമായ എക്സിലൂടെ (ട്വിറ്റര്‍) താരത്തിന്‍റെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ പുറത്തുവിട്ടത്. എക്സ് പോസ്റ്റില്‍ പ്രഭാസ് എന്നതിനൊപ്പം വിവാഹത്തിന്‍റെയും വധുവിനെ സൂചിപ്പിക്കുന്ന സ്മൈലിയുമാണ് മനോബാല പങ്കുവച്ചത്. 

നന്ദമൂരി ബാലകൃഷ്ണയുടെ  'കാച്ച് അണ്‍സ്റ്റോപ്പബ്ള്‍ സീസണ്‍ 4' ല്‍ രാം ചരണും  പ്രഭാസിന്‍റെ വിവാഹത്തെ കുറിച്ച് സൂചന നല്‍കിയിരുന്നതായി 'ഗ്രേറ്റ് ആന്ധ്രയും' റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ എപിസോഡ് വരുന്ന ചൊവ്വാഴ്ച പുറത്തുവരും. രാം ചരണ്‍പുറത്തുവിട്ട സൂചനകള്‍ക്ക് പുറമെ മനോബാലയുടെ ട്വീറ്റ് കൂടി ആയതോടെ ചര്‍ച്ച ആരാധകര്‍ ഏറ്റെടുത്തു. അനുഷ്ക തന്നെയാണോ വധുവെന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. 2023 ല്‍ ആദിപുരുഷ് പുറത്തിറങ്ങിയപ്പോള്‍ കൃതി സനത്തിന്‍റെ പേരുമായി ചേര്‍ത്തും പ്രഭാസിന്‍റെ പേര് പ്രചരിച്ചിരുന്നു. കൃതി ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

കല്‍ക്കി 2898 എഡിയുടെ പ്രമൊഷന്‍ ചടങ്ങിനിടെ വിവാഹത്തെ കുറിച്ച് ചോദ്യം ഉയര്‍ന്നതും വിവാഹം ഉടന്‍ തന്‍റെ മനസില്‍ ഇല്ലെന്നായിരുന്നു താരത്തിന്‍റെ മറുപടി. ആരാധികമാരെ നിരാശരാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് താന്‍ വിവാഹം കഴിക്കാത്തതെന്നും താരം വിശദീകരിച്ചിരുന്നു. 

ENGLISH SUMMARY:

Prabhas Getting Married? Trade Analyst’s Cryptic Post Leaves Fans Excited.