ഫയല്‍ ചിത്രം

ജമ്മുകശ്മീരിലെ ദോഡയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഇന്നലെ വൈകിട്ടുണ്ടായ ആക്രമണത്തില്‍ നാലുപേര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. രക്ഷപെട്ട ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

കൂടുതൽ  സേനാംഗങ്ങളെ വിന്യസിച്ച് പ്രദേശം വളഞ്ഞിരിക്കുകയാണ്. ഇന്നലെ വൈകീട്ടുണ്ടായ ആക്രമണത്തിൽ 4 സൈനികർക്കും ഒരു പൊലീസുകാരനും പരിക്കേറ്റിരുന്നു. ജമ്മു കശ്മീർ പോലീസും സൈന്യവും പ്രദേശത്തെ  വനമേഖലയിൽ തിരച്ചിൽ നടത്തുന്നതിനിടയാണ് ആക്രമണം ഉണ്ടായത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. ദോഡയിലിത് മൂന്നാമത്തെ ആക്രമണമാണ്. കഴിഞ്ഞ മാസം 26ന് ഉണ്ടായ ആക്രമണത്തിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.

ENGLISH SUMMARY:

Four soldiers have been killed in action during an encounter with terrorists in Jammu and Kashmir's Doda.