ആനന്ദ് അംബാനി രാധിക മര്‍ച്ചന്റ് വിവാഹ വിശേഷങ്ങളാണ് ഇന്റര്‍നെറ്റ് ലോകത്തും നിറയുന്നത്. എന്നാല്‍ അതിനിടയില്‍ ഉത്തര്‍പ്രദേശില്‍ ഒരു വിവാഹ ചടങ്ങിനിടെ ഉണ്ടായ സംഭവമാണ് പുറത്തുവരുന്നത്. സദ്യയ്ക്ക് വധുവിന്റെ കുടുംബം മീന്‍ കറി വിളമ്പാതിരുന്നതാണ് പ്രശ്നമായത്.
ജൂലൈ 11നായിരുന്നു വിവാഹം. വധുവിന്റെ കുടുംബം വെജിറ്റേറിയന്‍ സദ്യയാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇത് ഇഷ്ടപ്പെടാതിരുന്ന വരനും കുടുംബംവും ചോദ്യം ചെയ്തതോടെ പ്രശ്നങ്ങള്‍ക്ക് തുടക്കമായി. വാക്കുതര്‍ക്കം കയ്യാങ്കളിയില്‍ എത്തിയതോടെ ആറ് പേര്‍ക്ക് പരുക്കേറ്റു.
ഇരുകുടുംബാംഗങ്ങളും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു. വിവാഹ ചടങ്ങിന് ഇടയില്‍ വധുവിനോട് വരന് എന്താണ് ഭക്ഷണം ഒരുക്കിയിരിക്കുന്നത് എന്ന് ചോദിച്ചു. മീന്‍ വിഭവങ്ങള്‍ ഇല്ലെന്ന വധുവിന്റെ മറുപടി വരനെ പ്രകോപിപ്പിച്ചു. വിവാഹചടങ്ങിനിടെ വധുവിനെ വരന് അടിച്ചതായും വധുവിന്റെ അമ്മ ആരോപിക്കുന്നു.
പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. വധുവിന്റെ പിതാവിന്റെ പരാതിയില്‍ വരന് അഭിഷേക് ശര്‍മ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സ്ത്രീധനമായി വരന് അഞ്ച് ലക്ഷം രൂപ നല്കി എന്നും വധുവിന്റെ പിതാവ് പരാതിയില്‍ പറയുന്നു.