നീറ്റ് പരീക്ഷയുടെ വിശദഫലം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. റോള്‍ നമ്പര്‍ മറച്ച് പരീക്ഷാകേന്ദ്രം അടിസ്ഥാനത്തില്‍ ശനിയാഴ്ച ഉച്ചയ്ക്കകം പ്രസിദ്ധീകരിക്കണമെന്ന് കോടതി പറഞ്ഞു. നാളെ വൈകുന്നരം അഞ്ചുമണിക്കകം ഫലം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശം.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ബിഹാര്‍ പൊലീസിന്‍റെ റിപ്പോര്‍ട്ട് കാണണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി പരീക്ഷാകേന്ദ്രം അടിസ്ഥാനമാക്കി മാര്‍ക്ക് പ്രസിദ്ധീകരിക്കണമെന്ന് എന്‍ടിഎയോട് നിര്‍ദേശിച്ചു. ഹര്‍ജികളില്‍ തിങ്കളാഴ്ച വാദം തുടരും.