jk

TOPICS COVERED

ജമ്മു കശ്മീരിലെ കു‌പ്‍വാരയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദോഡയില്‍ ഭീകരരെ തിരയുന്ന സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് കരസേനാംഗങ്ങള്‍ക്ക് പരുക്കേറ്റു.  സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ കാബിനറ്റ് സമിതി യോഗം ചേര്‍ന്നു. 

 

രണ്ടുഭീകരരെ സൈന്യം വധിച്ചു കെറാന്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് വധിച്ചത് സൈന്യത്തിന്റെ തിരച്ചില്‍ തുടരുന്നു വെടിയൊച്ചയും ഭീകരാക്രമണവും നിലയ്ക്കാത്ത ജമ്മു കശ്മീരില്‍ ഇന്ന് ഭീകരരും സുരക്ഷാസേനയും നേര്‍ക്കുനേര്‍ വന്നത് മൂന്നിടത്ത്. കുപ്‌വാരയിലെ കെരാന്‍ സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത സേന രണ്ട് ഭീകരരെ വധിച്ചു. കൂടുതല്‍ പാക് ഭീകരര്‍ നുഴഞ്ഞുകയറിയെത്തിയിട്ടുണ്ടെന്നാണ് വിവരം. ദോഡയില്‍ ഭീകരരെ തിരയുന്ന സൈനികര്‍ക്കുനേരെ വീണ്ടും ആക്രമണമുണ്ടായി. രണ്ട് സൈനികര്‍ക്ക് നിസ്സാര പരുക്കേറ്റു. കസ്തിഗഡ് മേഖലയില്‍ പുലര്‍ച്ചെ രണ്ടുമണിക്കാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു സര്‍ക്കാര്‍ സ്കൂളില്‍ സ്ഥാപിച്ച സൈന്യത്തിന്‍റെ താല്‍ക്കാലിക ക്യാപിലേക്കാണ് ഭീകരര്‍ ഗ്രനേഡ് എറിഞ്ഞശേഷം വെടിയുതിര്‍ത്തത്. ദോഡയില്‍ ഭീകരരെ സഹായിച്ച നാല് പ്രദേശവാസികളെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. രജൗറിയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം നുഴഞ്ഞുകയറ്റശ്രമമെന്ന സംശയത്തെ തുടര്‍ന്ന് സൈന്യം വെടിയുതിര്‍ത്തു. ഇവിടെയും തിരച്ചില്‍ തുടരുകയാണ്. ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് സമിതി യോഗം ചേര്‍ന്നു. 

Two terrorists killed in encounter with security forces in Kupwar: