മഞ്ഞുവീഴ്ചക്കാലത്തിന്‍റെ പാരമ്യതയിലാണ് ജമ്മുകശ്മീര്‍. മലയെന്നോ താഴ്വാരമെന്നോ തിരിച്ചറിയാനാകാത്ത വിധം മഞ്ഞിലുറഞ്ഞുപോയിരിക്കുന്നു ശ്രീനഗറിലെ മിക്കയിടങ്ങളും. രണ്ടായിരത്തിലധികം വാഹനങ്ങളാണ് മഞ്ഞില്‍ക്കുടുങ്ങിക്കിടക്കുന്നത്.
മഞ്ഞുവീഴ്ച പുത്തരിയല്ല കശ്മീരിന്. അതൊരു അതിശയക്കാഴ്ചയുമല്ല. മഞ്ഞുവീഴ്ച പതുക്കെ മഞ്ഞുപെയ്ത്തിലേക്ക് വഴി മാറിയിരിക്കുന്നു.. ഇടയ്ക്കിടെ മഞ്ഞ്, മരങ്ങള്‍ക്ക് മീതെക്കൂടി പെയ്യുന്നുണ്ട്. മരം പെയ്യുന്ന ശൈത്യകാലത്തിന്റെ വെള്ളിനിലാക്കാഴ്ചയാണ് ജമ്മുകശ്മീരിലെങ്ങും.
വീടും വഴികളും മഞ്ഞുമൂടിയിരിക്കുന്നു. രണ്ടായിരത്തോളം വാഹനങ്ങളാണ് Qazigund പട്ടണത്തില്‍ മാത്രം മഞ്ഞില്‍ കുടുങ്ങിക്കിടക്കുന്നത്. മൈനസ് ഏഴാണ് ശ്രീനഗറിലെ താപനില. സൈന്യവും പൊലീസ് സേനയും സര്‍വസന്നാഹങ്ങളുമായി താഴ്്വരയിലുടനീളം സേവനം ചെയ്യുന്നു. മഞ്ഞുവീഴ്ച അതിരൂക്ഷമായിടത്തുനിന്നൊക്കെ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഇലയോ പൂവോ കായോ ഏതെന്ന് മനസിലാവാത്തപ്പോലെ മഞ്ഞുകട്ടകള്‍ മരങ്ങവെ പുതച്ചുവീഴുന്നു. വീടുകള്‍ക്ക് മേല്‍ക്കൂരയാണോ മഞ്ഞുപാളികള്‍ എന്ന് തോന്നുമല്ലേ ഈ കാഴ്ച. തൂവെള്ള മഞ്ഞുവയലിലൂടെ തെന്നിതെറ്റി പോകുന്ന കറുത്തപക്ഷികളെപ്പോലെ തൊന്നും കോട്ടും ജാക്കറ്റുമണിഞ്ഞ മനുഷ്യര്‍ നടക്കുന്നത് കണ്ടാല്‍. കൊടുംതണുപ്പിലെ കശ്മീരിന് സ്വര്‍ഗീയ സൗന്ദര്യമാണ്. അതാസ്വദിക്കാനെത്തുന്ന സഞ്ചാരികളും കുറവല്ല.