TOPICS COVERED

ഡൽഹി സർക്കാരിനെ വെട്ടിലാക്കി ഒമ്പതാം ക്ലാസിലെ തോൽവിക്കാർ.  രണ്ടാം തവണയും തോറ്റത് 17,308 പേർ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും വിദ്യാർഥികൾ വഴങ്ങുന്നില്ല. 

താമരശ്ശേരി ചുരത്തിൽ കുടുങ്ങിയ റോഡ് റോളറിൻ്റെ അവസ്ഥയിൽ കുടുങ്ങിൽ നിൽക്കുകയായ് ഡൽഹി സർക്കാർ. മുന്നോട്ട് പോകാൻ ഒമ്പതാം ക്ലാസിലെ തോൽവിക്കാർ സമ്മതിക്കുന്നില്ല.  പിന്നോട്ട് പോയാൽ  ഈ വിദ്യാലമൊന്നും മതിയാവില്ല.  പത്തിലേക്ക് കടക്കാൻ രണ്ടവസരം നൽകിയിട്ടും ഡൽഹിയിലെ സർക്കാർ വിദ്യാലയങ്ങളിൽ തോറ്റിരിക്കുന്നത്  17,308 കുട്ടികളാണ്.ദിൽഷാദ് ഗാർഡനിലെ സർവോദയ ബാല വിദ്യാലയത്തിലും ദല്ലുപുര സർവോദയ ബോയ്സ് സ്കൂളിലും 114 കുട്ടികൾ വിതം ഒമ്പതിൽ തോറ്റു. ഇവരെയെല്ലാം വിദ്യാലയത്തിൽ നിന്ന് മാറ്റി വിദ്യാഭ്യാസ ഡയറക്ടറേറ്റിൻ്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂൾ  വഴി പഠിപ്പിക്കാനാണ് തീരുമാനം. പക്ഷേ വിദ്യാർത്ഥികൾ വഴങ്ങുന്നില്ല. 

സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്തതിനാൽ  പത്താം ക്ലാസിലെ പരാജയ ശതമാനം കുറയ്ക്കാനുള്ള നീക്കമാണിതെന്നാണ് ഉയരുന്ന ആരോപണം. വിദ്യാർത്ഥികളെ  വിജയത്തിലേക്ക് എത്തിക്കാതെ   പുറത്താക്കുന്നത് അവകാശലംഘനമെന്നും  വിദഗ്ധർ  NIOS വഴി തുടർ പഠനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത് 6,200 വിദ്യാർത്ഥികൾ മാത്രമാണ്.  കൊഴിഞ്ഞുപോക്ക് കുറക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം

Over one lakh children failed in class ix in Delhi govt schools: