കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ ഉച്ചയോടെ കണ്ടെത്തുമെന്ന് പ്രതീക്ഷയെന്ന് കേരളാ എം.വി.ഡി. ഉദ്യോഗസ്ഥന്‍. ലോറിക്ക് മുകളില്‍ മാത്രം ആറ് മീറ്റര്‍ ഉയരത്തില്‍ മണ്ണുണ്ട്. ഇതുവരെ 200 മീറ്റര്‍ ഭാഗത്തെ മണ്ണ് നീക്കം ചെയ്തെന്നാണ് നിഗമനമെന്ന് സംഭവ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥന്‍ ചന്ദ്രകുമാര്‍ പറഞ്ഞു.
കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ പുനരാരംഭിച്ചു. അങ്കോലയില്‍ പെയ്യുന്ന കനത്ത മഴയാണ് രക്ഷാ പ്രവര്‍ത്തനത്തിന് വെല്ലുവിളി. അര്‍ജുന്‍റെ ലോറി ഉണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇപ്പോഴും മണ്ണിടിച്ചിലിന് സാധ്യത. ബെംഗളൂരുവില്‍നിന്ന് റഡാര്‍ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താനാണ് ശ്രമം.
നേവി, എന്‍ഡിആര്‍എഫ് , എസ്ഡിആര്‍എഫ്, പൊലീസ്, ഫയര്‍ഫോഴ്സ് എന്നിവര്‍ ചേര്‍ന്നാണ് തിരച്ചില്‍. കേരളത്തില്‍നിന്ന് കൂടുതല്‍ ദുരന്തനിവാരണ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തും. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തെ കൂടി ഉള്‍പ്പെടുത്തണമെന്ന് അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടു.