നീറ്റില്‍ യോഗ്യതാ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് മാത്രം പുനപരീക്ഷ നടത്തണമെന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കാന്‍ ഹര്‍ജിക്കാര്‍. പുനപരിശോധന സംബന്ധിച്ച ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് നീക്കം. യോഗ്യതാ മാര്‍ക്ക് നേടിയവര്‍ക്ക് മാത്രമോ അല്ലെങ്കില്‍ സീറ്റുകളുടെ മൂന്നോ നാലോ മടങ്ങ് എണ്ണം വിദ്യാര്‍ഥികള്‍ക്ക് മാത്രമോ ആയി പുനപരീക്ഷ നടത്തുന്നത് പരിഗണിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടേക്കും. പരീക്ഷ റദ്ദാക്കുന്നതിനോട് സുപ്രീം കോടതി നിലവിൽ യോജിക്കാത്ത പശ്ചാത്തലത്തിലാണ് പുതിയ ആവശ്യം. പൂർണഫലം പ്രസിദ്ധീകരിച്ചതോടെ ക്രമക്കേട് വ്യക്തമായെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ മാത്യൂസ് നെടുമ്പാറ മനോരമ ന്യൂസിനോട് പറഞ്ഞു. നാല്‍പതിലേറെ ഹര്‍ജികളാണ് നീറ്റ് വിഷയത്തില്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.