budget-document-tab

ഇടത്തരക്കാര്‍ക്ക് പുതിയ കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ചതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ' ഈ ബജറ്റ് സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും ശാക്തീകരിക്കും. ഗ്രാമീണര്‍ക്കും, പാവപ്പെട്ടവര്‍ക്കും കര്‍ഷകര്‍ക്കും ഗുണം ലഭിക്കും' എന്നിങ്ങനെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസ. 

ബജറ്റില്‍ പ്രഖ്യാപിച്ച നികുതി പരിഷ്കാരങ്ങള്‍ ഇടത്തരക്കാര്‍ക്ക് അനുയോജ്യമായത് എന്നാണ് കേന്ദ്രം വ്യക്തമാക്കാന്‍ ശ്രമിച്ചത്. പക്ഷേ നികുതി പരിഷ്കാരങ്ങള്‍ പുതിയ നികുതി സബ്രദായത്തിലേക്ക് ചുരുങ്ങിയതോടെ ഭൂരിഭാഗത്തിനും ഗുണം ലഭിക്കില്ലെന്നതാണ് സത്യം. അല്ലെങ്കില്‍ നിലവിലെ ഇളവുകള്‍ ഒഴിവാക്കി പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറേണ്ടി വരും. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളുകളിലൂടെ പ്രതിഷേധിക്കുകയാണ്. 

ബിഹാറിനും ആന്ധ്രയ്ക്കും ലഭിച്ച പ്രത്യേക പരിഗണനയും നികുതി അടച്ച് സഹികെട്ട ഇടത്തരക്കാനും ട്രോളിന് വിഷയമാകുന്നുണ്ട്.

ആന്ധ്രയ്ക്കും ബിഹാറിനും വലിയ പരിഗണന ലഭിക്കുമ്പോള്‍ ബിജെപിക്ക് കൂടുതല്‍ സീറ്റ് നല്‍കിയ സംസ്ഥാനങ്ങള്‍ക്ക് എന്ത് ലഭിച്ചു എന്നും എക്സില്‍ ചോദ്യം ഉയരുന്നു. 

2029 തില്‍ ബിജെപി വോട്ട് ചോദിക്കുമ്പോള്‍ ശമ്പളക്കാരയ ഇടത്തരക്കാര്‍ നാട് വിടേണ്ടി വരുമെന്നാണ് മറ്റൊരു ട്രോള്‍. 

പണപ്പെരുപ്പം ഉയരുമ്പോഴും 10 ലക്ഷത്തിന് മുകളിലുള്ള നികുതി സ്ലാബ് പുതുക്കാത്തത് അടക്കം ട്രോളിന് വിഷയമാണ്. 

ENGLISH SUMMARY:

Social Media Users Protest Over Budget In Social Media