പുഴയിൽ ഇറങ്ങി മണ്ണ് മാറ്റിയുള്ള തിരച്ചിലിന് തയ്യാറാണെന്നറിയിച്ചിട്ടും അനുമതി നൽകാതെ ഉത്തര കന്നഡ ജില്ലാ ഭരണ കൂടം. വെള്ളത്തിൽ ഉപയോഗിക്കാൻ കഴിയുന്ന മണ്ണുമാന്തി യന്ത്രം അടക്കമുള്ള സജീകരണങ്ങൾ സ്വന്തം നിലയ്ക്ക് ഒരുക്കാമെന്നറിയിച്ച കേരളത്തിൽ നിന്നുള്ള സന്നദ്ധ പ്രവർത്തകർക്കാണ് സുരക്ഷ കാരണങ്ങൾ ചൂണ്ടികാണിച്ച് അനുമതി നിഷേധിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അതേസമയം, ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തിരച്ചില്‍ ഇനി പുഴ കേന്ദ്രീകരിച്ച്. തീരത്തുനിന്ന് 40 മീറ്റര്‍ മാറി പുഴയില്‍നിന്ന് പുതിയ സിഗ്നല്‍ ലഭിച്ചു. എട്ടു മീറ്റര്‍ ആഴത്തിലുള്ള വസ്തു ലോറിയാണോ എന്ന് പരിശോധിക്കും. നാവികസേനയ്ക്കൊപ്പം കരസേനയും ഇന്ന് തിരച്ചിലിനിറങ്ങും. ഷിരൂര്‍ മണ്ണിടിച്ചിലില്‍ നദിക്കരയിലെ ഗ്രാമത്തില്‍ ഒട്ടേറെ വീടുകളും കൃഷിയിടങ്ങളും ഒലിച്ചുപോയിട്ടുണ്ട്.