Image: www.nta.ac.in/

TOPICS COVERED

നീറ്റ് പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. 5 വിദ്യാര്‍ഥികളുടെ നിര്‍ദേശപ്രകാരം രണ്ടുലക്ഷംപേരുടെ ഭാവി അപകടത്തിലാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഞായറാഴ്ച നടക്കാനിരിക്കുന്ന നീറ്റ് പി.ജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതില്‍ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പലര്‍ക്കും വളരെ ദൂരെയുള്ള നഗരങ്ങളിലാണ് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചതെന്നും എത്തിച്ചേരാന്‍ പ്രയാസമാണെന്നും വിശാല്‍ സോറന്‍ എന്ന പരീക്ഷാര്‍ഥിയുടെ ഹര്‍ജിയില്‍ പറയുന്നു.  പരീക്ഷ രണ്ട് ബാച്ചുകളായി നടത്തുന്നതില്‍ ആശങ്കയുണ്ടെന്നും ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളിലടക്കം പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചെന്ന പരാതിയെത്തുടര്‍ന്ന് ഏതാനുംപേര്‍ക്ക് സ്ഥലം മാറ്റി നല്‍കിയിരുന്നു.  കേരളത്തിലെ 25,000 ഉള്‍പ്പെടെ രാജ്യത്താകെ രണ്ടര ലക്ഷത്തോളം ഡോക്ടര്‍മാരാണ് പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

ENGLISH SUMMARY:

"Can't Jeopardise Careers": Supreme Court Refuses To Postpone NEET-PG Exam