TOPICS COVERED

അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക്  ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ട വീഡിയോ ചിത്രീകരിച്ച ശേഷം തിരിച്ചെടുത്തു. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്‍റെ വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ അംഗന്‍വാടി ജീവനക്കാരായ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് അനുസരിച്ച് ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 

വിഡിയോയില്‍ ഭക്ഷണം കഴിക്കാനായി വിദ്യാര്‍ഥികളെ നിരത്തി ഇരുത്തിയിരിക്കുന്നതും ഇവരുടെ പാത്രങ്ങളില്‍ മുട്ട വച്ചിരിക്കുന്നതും കാണാം. കുട്ടികളുടെ അടുത്തായി ഒരു ജീവനക്കാരി ഇരിക്കുകയും മറ്റൊരാള്‍ വിഡിയോ പകര്‍ത്തുകയും ചെയ്യുന്നുണ്ട്. ഭക്ഷണത്തിന് മുന്നില്‍ ഇരുന്ന് കുട്ടികളെകൊണ്ട് പ്രാര്‍ഥന ചൊല്ലിക്കുകയും ചെയ്യുന്നുണ്ട്. വിഡിയോ ചിത്രീകരിച്ച ശേഷം കുട്ടികളുടെ പാത്രത്തില്‍ നിന്നും മുട്ട എടുത്തുമാറ്റുന്നതും മുട്ട കഴിക്കാന്‍ ശ്രമിക്കുന്ന കുട്ടികളെ ശകാരിക്കുന്നതായും കാണാം. 

ENGLISH SUMMARY:

The Anganwadi workers served eggs to the kids, recorded the video and then took back the eggs from the kids’ plates