parliament

TOPICS COVERED

ചോര്‍ന്നൊലിക്കുന്ന വീടുകള്‍ നമ്മെ അസ്വസ്ഥരാക്കും. ഒരു മഴ പെയ്താല്‍ ചോരുന്ന ആശുപത്രികളും സര്‍ക്കാര്‍ ഓഫീസുകളും വാര്‍ത്തകളാകും. എന്നാല്‍ രാജ്യത്തിന്‍റെ പാര്‍ലമെന്‍റ് തന്നെ ചോര്‍ന്നൊലിച്ചാലോ? അങ്ങനെയൊരു നാണക്കേടിനും ഈ മഴക്കാലത്ത് ഡല്‍ഹി സാക്ഷ്യം വഹിക്കുകയാണ്.  

 

ഓലയും ഓടും മേഞ്ഞ വീടുകളില്‍  മഴയെത്തുമ്പോൾ ചോരുന്ന വെള്ളം നിലത്ത് പരന്നൊഴുകാതിരിക്കാന്‍ പാത്രം എടുത്തു അമ്മമാരും മക്കളും ഓടുന്ന കാഴ്ച നമുക്ക് പരിചിതമാണ്. പലരും അത് അനുഭവിച്ചു കാണും. ആ അവസ്ഥയിലാണ് പാർലമെൻ്റിലെ ഉദ്യോഗസ്ഥർ. 971 കോടി ചിലവിട്ട് നിർമ്മിച്ച പുതിയ പാർലമെൻ്റ് ആധുനികവും കാര്യക്ഷമവും ഭൂകമ്പത്തെ പ്രതിരോധിക്കാവുന്നതുമാണെന്നും 150 വർഷം ആയുസ്സ് ഉണ്ടെന്നും ആണ് സർക്കാർ അവകാശപ്പെട്ടിരുന്നത്. ഒരു വർഷം തികയുമ്പോൾ അടുപ്പിച്ചു പെയ്ത മഴയിൽ ഇതാണ് അവസ്ഥ. ഇനി പാർലമെന്റിന് ചുറ്റും രൂപപ്പെട്ട  ചെറുകുളങ്ങളിലേക്ക് 

ഏതായാലും  വർഷകാല സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രധാനമന്ത്രിക്ക് ആശ്വസമാണ് . അല്ലെങ്കിൽ ഓരോ ദിവസവും സഭയിലെത്തുമ്പോള്‍ മഴവെള്ളത്തെച്ചൊല്ലി  പ്രതിപക്ഷത്തിന്റെ പഴി കേൾക്കണം.  അകത്തെയും പുറത്തെയും ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ നിരത്തി അപമാനിക്കുകയാണ് പ്രതിപക്ഷo.   മുകളിൽ നിന്ന്  സൂര്യപ്രകാശം കടന്നുവരാനായി സ്ഥാപിച്ച ചില്ലുകൾക്ക്  സ്ഥാനമാറ്റം വന്നതാണെന്നും പ്രശ്നം പരിഹരിച്ചെന്നുമാണ് അധികൃതരുടെ വിശദീകരണം.

Waterlogging near new parliament building: