ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണണതായ അർജുൻ അടക്കം മുന്ന് പേർക്കുള്ള തിരച്ചിൽ പുനരാരംഭിക്കാൻ നിലവിൽ പ്രതിസന്ധി ഉണ്ടെന്നു കർണാടക ഉപമുഖ്യ മന്ത്രി ഡി.കെ.ശിവകുമാർ. അപകടം പിടിച്ച സ്ഥലത്താണ് മണ്ണിടിച്ചിലുണ്ടായത്. കാണാതായവരെ കണ്ടെത്തനായി പരമാവധി ശ്രമിച്ചു. പക്ഷെ അടിയൊഴുക്ക് വെല്ലുവിളിയായി തുടരുകയാണ്. എന്നാലും ശ്രമങ്ങൾ തുടരുമെന്നും കർണാടക ഉപ മുഖ്യമന്ത്രി പറഞ്ഞു.