ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തിരച്ചിൽ  തുടരുന്നു. ഈശ്വര്‍ മല്‍പ്പെ പുഴയിലിറങ്ങി പരിശോധന നടത്തുകയാണ്. ഡീസല്‍ സാന്നിധ്യമുള്ള സ്ഥലത്താണ് പരിശോധന. നാവികസേനയും ഷിരൂരിലെത്തി. നേവിയുടെ രണ്ട് മുങ്ങല്‍ വിദഗ്ധര്‍ കൂടി പുഴയില്‍ ഇറങ്ങി പരിശോധിക്കും. തിരച്ചിലില്‍ വാഹനങ്ങള്‍ കെട്ടിവലിക്കാനുപയോഗിക്കുന്ന ഷാക്കിള്‍ സ്ക്രൂ പിന്‍ കണ്ടെത്തി. എന്നാല്‍ ഇത് അര്‍ജുനോടിച്ച ലോറിയുടേതല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. എസ്.ഡി.ആര്‍.എഫ് സംഘവും തിരച്ചില്‍ നടത്തുന്നുണ്ട്.

ENGLISH SUMMARY:

Search continues for Arjun who went missing in Shirur landslide