സെബിയുടെ വിശ്വാസ്യതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ പുതിയ റിപ്പോര്‍ട്ട് എന്ന് സാമ്പത്തിക വിദഗ്ധന്‍ പരകാല പ്രഭാകര്‍. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ജെപിസി അന്വേഷണം വേണമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍റെ ജീവിത പങ്കാളി കൂടിയായ പ്രഭാകര്‍ ആവശ്യപ്പെട്ടു. . അദാനിയെ പ്രതിരോധിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിലാണെന്നും മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും പ്രഭാകര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
സെബി മേധാവിക്കും അദാനി ഗ്രൂപ്പിനും എതിരായ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ അഴിമതി മഞ്ഞുമലയുടെ ഒരറ്റംമാത്രമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റുപറയാനാകില്ലെന്ന് പരകാല പ്രഭാകര്‍. ആരോപണങ്ങളെ യുക്തിഭദ്രമായി നേരിടുന്നതിന് പകരം ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് രാജ്യത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് പറയുന്നത് ശരിയല്ല. ചിലതെല്ലാം ഒളിച്ചുവയ്ക്കാനുള്ളതുപോലെയാണ് സര്‍ക്കാര്‍ അദാനിയെ പ്രതിരോധിക്കുന്നത്.
ഹര്‍ഷദ് മേത്ത ഒാഹരിത്തട്ടിപ്പ് ആരോപണം ജെപിസി അന്വേഷിച്ചിരുന്നു. സമാനമായ അന്വേഷണം ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലും വേണമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ ജീവിതപങ്കാളിയായ പ്രഭാകര്‍ ആവശ്യപ്പെട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ മുഖത്തേറ്റ അടിയാണ്. സമ്പദ് വ്യവസ്ഥ മോശം അവസ്ഥയിലാണെന്നും മോദി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്നും പ്രഭാകര്‍ പറഞ്ഞു.