ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരമെന്ന് ആക്ഷേപം. ചടങ്ങില്‍ പ്രതിപക്ഷനേതാവിന് കസേര നല്‍കിയത് പ്രോട്ടോക്കോള്‍ പാലിക്കാതെ. രാഹുലിന് ഹോക്കി താരങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയത് നാലാംനിരയില്‍. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം ഒരുക്കാനാണ് ക്രമീകരണമെന്നാണ് വിശദീകരണം