തുടർ പഠനം മുടങ്ങി ഡൽഹിയിലെ UPSC മെയിൻസ് പരീക്ഷാർഥികൾ. ഡൽഹിയിലെ 95% ബേസ്മെൻ്റ് ലൈബ്രറ്റികളും സീൽ ചെയ്തതോടെയാണ് പരീക്ഷാർഥികൾ വെട്ടിലായത്. സെപ്തംബർ 9 നാണ് മെയിൻസ് പരീക്ഷ.
ഈ ഓരോ താഴിൻ്റെയും ഭാരം വാക്കുകൾകപ്പുറമാണ്. നിരവധി പേരുടെ സ്വപ്നങ്ങൾക്ക് കൂടി ഇട്ട താഴാണിത് . ഡൽഹിയിൽ ഇതുപോലെ 128 ഓളം താഴുകളുണ്ട്.ചട്ടലംഘനങ്ങൾ നേരത്തെ കൺമുന്നിൽ ഉണ്ടായിട്ടും അനങ്ങാതിരുന്ന ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ 3 UPSC വിദ്യാർഥികളുട മരണത്തിന് പിന്നാലെ കീഴ്മേൽ ആലോചനയില്ലാതെയാണ് നടപടി എടുത്തത്. ബേസ്‌മെന്റിലെ ലൈബ്രറികൾക്കും ക്ലാസ് റൂമുകൾക്കും എം സി ഡി നിരത്തിയിട്ട താഴ്
വിദ്യാർഥികളുടെ കഠിനധ്വാനത്തെ കരി നിഴലിലാക്കിയിരിക്കുകയാണ് ഇതാണ് ലൈബ്രററികൾ.. ഇടുങ്ങിയ മുറികളിൽ നിന്നുള്ള ഒരു മാറ്റം കൂടിയായിരുന്നു ലൈബ്രററികളിൽ ചിലവഴിക്കുന്ന മണിക്കൂറുകൾ ഇവർക്ക് ' ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ മാസങ്ങളും വര്ഷങ്ങൾ നീണ്ട അധ്വാനവും സ്വപ്നവുമാണ് ഇല്ലാതായിക്കൊണ്ടിരിക്കുന്നത്