ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ അനിശ്ചിതത്വം. പുഴയ്ക്കടിയിൽ കാഴ്ചാപരിമിതിയുള്ളതിനാൽ ഇന്ന് തിരച്ചിൽ ഇല്ല. വൈകിട്ട് പുഴയിൽ പരിശോധന നടത്തിയതിനുശേഷമാകും ദൗത്യം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുക.

പുഴയുടെ അടിത്തട്ടിലെ മണ്ണ് നീക്കം ചെയ്യാൻ തിങ്കളാഴ്ച ഗോവയിൽ നിന്ന് ഡ്രജർ എത്തിക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയും കൂടുതൽ പരിശോധനകളും ആവശ്യമുള്ളതിനാൽ ഈ മാസം 22നേ ഡ്രജർ എത്തിക്കാൻ സാധിക്കുവെന്നാണ് ഡ്രജിങ് കമ്പനി അറിയിച്ചത്. 

ENGLISH SUMMARY:

Shirur landslide arjun rescue mission update