ജോലി ഭാരവും സമ്മര്‍ദവും മൂലം അവശയായപ്പോഴും അന്ന സെബാസ്റ്റ്യനെ ജോലി ചെയ്ത സ്ഥാപനത്തിലുള്ളവര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് സുഹൃത്ത് ആന്‍ മേരി മനോരമ ന്യൂസിനോട്. ദിവസവും ശരാശരി പതിനാറ് മണിക്കൂറാണ് അന്നയ്ക്ക് ജോലി ചെയ്യേണ്ടിവരാറ്.
നാല് മാസത്തിനിടെ മൂന്ന് ദിവസമാണ് അവധി ലഭിച്ചത്. മതിയായ ഉറക്കമില്ല. ഭക്ഷണം കഴിക്കാന്‍ പലപ്പോഴും അഞ്ച് മിനിറ്റ് മാത്രമാണ്. മുന്നോട്ടു പോകാന്‍ കഴിയാത്ത അത്ര മോശം തൊഴില്‍ അന്തരീക്ഷമാണെന്ന് അന്ന പറയാറുണ്ടെന്നും ആന്‍ കൂട്ടിച്ചേര്‍ത്തു. ഒാഗസ്റ്റില്‍ പുണെയില്‍ നിന്ന് നാട്ടിലെത്തിയാല്‍ മറ്റു വഴികള്‍ തേടാനിരിക്കെയാണ് അന്നയുടെ മരണം സംഭവിച്ചതെന്നും ആന്‍ വ്യക്തമാക്കി.