കൊൽക്കത്തയിൽ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നു. മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.സന്ദീപ് ഘോഷിന്‍റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. ഡോ. സന്ദീപ് ഘോഷിനെ സിബിഐ ചോദ്യംചെയ്യുകയാണ്. ഡല്‍ഹിയില്‍ സമരം ശക്തമാക്കുമെന്ന് റസിഡന്‍റ് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഐ.എം.എയുടെ നേതൃത്വത്തില്‍ കേരളത്തിലും ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ഒപി സേവനം സ്തംഭിച്ചു. അടിയന്തര പ്രാധാന്യമില്ലാത്ത സര്‍ജറികളും ഇന്ന് മുടങ്ങുമെന്നാണ് വിവരം. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നഴ്സുമാരുടെ സംഘടനകളും രംഗത്തെത്തി.